
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കിന്‍ഫ്രയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KINFRA) പ്രോജക്‌ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവില്‍) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റിനാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ CMD വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ആഗസ്റ്റ് 20

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര)ല്‍ പ്രോജക്‌ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവില്‍) റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
ആകെ ഒഴിവുകള്‍ 04.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്. എംബിഎയും, ബന്ധപ്പെട്ട മേഖലയില്‍ എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്ക് മുന്‍ഗണന.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്ബളമായി 30,000 രൂപ ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് https://cmd.kerala.gov.in/ സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ലഭിക്കുന്ന വിന്‍ഡോയില്‍ നിന്ന് കിന്‍ഫ്ര റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. തന്നിരിക്കുന്ന അപേക്ഷ ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാം.
അവസാന തീയതി: ആഗസ്റ്റ് 20