video
play-sharp-fill

കിൻഫ്ര പാർക്കിന് ഭൂമി വിട്ടു കൊടുത്തവർ കടക്കെണിയിൽ ; പതിമൂന്ന്  വർഷമായിട്ടും നഷ്ടപരിഹാരമില്ല

കിൻഫ്ര പാർക്കിന് ഭൂമി വിട്ടു കൊടുത്തവർ കടക്കെണിയിൽ ; പതിമൂന്ന് വർഷമായിട്ടും നഷ്ടപരിഹാരമില്ല

Spread the love

രാമനാട്ടുകര കിന്‍ഫ്ര നോളജ് പാര്‍ക്കിനായി ഭൂമി വിട്ടുനല്‍കിയ ഭൂരിപക്ഷം പേരും കടക്കെണിയില്‍. ചികില്‍സക്ക് പോലും പണമില്ലാതെ മറ്റുള്ളവരെ ആശ്രയിക്കുകയാണ്.പതിമൂന്ന് വര്‍ഷമായി നഷ്ടപരിഹാര തുകക്കായി കാത്തിരിക്കുകയാണ് നൂറിയിരുപതോളം പേര്‍.

നോളജ് പാര്‍ക്കിനായി ചന്ദ്രശേഖരന്‍ 79 സെന്റ് സ്ഥലമാണ് നല്‍കിയത്.നഷ്ടപരിഹാര തുകയുടെ 40 ശതമാനം ലഭിച്ചു. ഒരു മകളുടെ വിവാഹം നടത്തി. അവശേഷിക്കുന്ന തുക ലഭിക്കാത്തതിനാല്‍ മറ്റൊരു മകളുടെ വിവാഹം നീണ്ടുപോകുകയാണ്.

മാത്രമല്ല ചികില്‍സയും മുടങ്ങുന്നു.ഭൂമി വിട്ടുനല്‍കിയ ഭൂരിഭാഗം പേരും സമാന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കടക്കെണിയിലാണ്. നഷ്ട പരിഹാരം ലഭിക്കാനുള്ളതില്‍ ഏറെയും കര്‍ഷകരാണ്. പണം കിട്ടിയില്ലെന്നുമാത്രമല്ല,കൃഷി ഭൂമിയും ഇവര്‍ക്ക് നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group