കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി ചുവപ്പിൽ മുങ്ങി: കിന്റർ ഗാർട്ടൻ കുട്ടികൾ റെഡ് കളർ ഡേ ആഘോഷിച്ചത് ശ്രദ്ധേയമായി

Spread the love

കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ കിന്റർ ഗാർട്ടൻ കുട്ടികൾ റെഡ് കളർ ഡേ ആഘോഷിച്ചത് ശ്രദ്ധേയമായി.

കിന്റർ ഗാർട്ടൻ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾ ചുവപ്പു നിറത്തിലുള്ള വേഷധാരണത്തോടെയാണ് സ്കൂളിലെത്തിയത്. ചുവപ്പു നിറത്തിലുള്ള പലതരം വസ്തുക്കൾ തെർമോക്കോളിലും, കാർഡ്ബോർഡിലും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു. ഓരോ കുട്ടിയും അവയുടെ പ്രത്യേകതകളെ പറ്റി സംസാരിച്ചു.

റെഡ് കോർണർ നിർമ്മിച്ച് ചുവപ്പു നിറത്തിലുള്ള കളി കോപ്പുകൾ ശേഖരിച്ച് വെച്ചതും വർണ്ണാഭമായി. ചുവപ്പുനിറത്തിന്റെ പ്രത്യേകതകൾ പറഞ്ഞും കുട്ടികളെ അഭിനന്ദിച്ചു കൊണ്ടും സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ ചെറിയാൻ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group