മോഷണ ശ്രമത്തിനിടെ കിണറ്റിൽ വീണു: ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി: ചോദ്യം ചെയ്തപ്പോൾ രാത്രി കിണർ പണിക്കെത്തിയതാണന്ന് മോഷ്ടാവിന്റെ മൊഴി

Spread the love

മലപ്പുറം: മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

video
play-sharp-fill

സുഹ്റയെന്ന സ്ത്രീയുടെ പറമ്പിലെ കിണറ്റിലാണ് നാസര്‍ വീണത്.
സമീപത്തെ എല്ലാവരും വെള്ളമെടുക്കുന്ന കിണറാണ് ഇത്. വൃത്തിയാക്കിയ കിണറിലെ വെള്ളം തെളിഞ്ഞോ എന്നറിയാനാണ് രാവിലെ സമീപത്തെ താമസക്കാരായ സ്ത്രീകള്‍ കിണറ്റിൻ കരയിലെത്തിയത്.

കിണറിനകത്തേക്ക് നോക്കിയ സ്ത്രീകള്‍ ആദ്യം ഒന്ന് അമ്പരന്നു. പ്രദേശവാസിയായ നാസർ പരുക്കുകളോടെ കിണറ്റില്‍ നില്‍ക്കുന്നു. വിവരമറിഞ്ഞതോടെ കിണറ്റിനടുത്തേക്ക് നാട് ഒന്നാകെ ഒഴുകിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകാതെ പോലീസുമെത്തി. എല്ലാവരും ചേര്‍ന്ന് നാസറിനെ പുറത്തെത്തിച്ചപ്പോഴാണ് നാട്ടിലെ നോട്ടപ്പുള്ളിയായ നാസർ തന്നെയാണ് ഇന്നലെ രാത്രി സമീപത്തെ വീടുകളില്‍ എത്തിയതെന്ന് നാട്ടുകാർക്ക് മനസിലായത്. സിസിടിവിയിലും ഇത് വ്യക്തം. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് നാസറിന്‍റെ മറുപടിയും വിചിത്രം.

താൻ രാത്രി കിണറ്റില്‍ പണിക്ക് എത്തിയതാണെന്നാണ് നാസറിന്റെ മറുപടി. പരിക്കേറ്റ നാസറിനെ പൊലീസ് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കും.