രക്ഷാപ്രവര്‍ത്തനം വിഫലം; കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്: അഴിയൂരില്‍ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം.

കണ്ണൂർ കരിയാട് മുക്കാളിക്കരയില്‍ കുളത്തുവയല്‍ രജീഷ് (48) ആണ് മരിച്ചത്.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഹാജിയാർ പള്ളി റോഡില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. രജീഷ് ഉള്‍പ്പടെ ആറ് പേരാണ് കിണർ പണിക്കായി ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയില്‍ കുടുങ്ങുകയുമായിരുന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി മണ്ണുനീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രജീഷിനെ രക്ഷിക്കാനായില്ല.

കിണറിനുള്ളില്‍ രജീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അഴിയൂർ മൂന്നാം ഗേറ്റ് സ്വദേശി വേണുവിനെ (52) രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.