
ആൾമറയില്ലാത്ത കിണറ്റിൽവീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു
സ്വന്തം ലേഖകൻ
രാമനാട്ടുകര: ആൾമറയില്ലാത്ത കിണറ്റിൽവീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു . ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ വാടകവീട്ടിൽ താമസിക്കുന്ന പുളിക്കൽ സ്വദേശി മധുവിന്റെ മകൻ അശ്വിൻ കാർത്തികിനാണ് (14) പരിക്കേറ്റത് .
മുറ്റത്ത് പന്തുകളിക്കുന്നതിനിടെ നീട്ടിയടിച്ച ബോൾ തിരഞ്ഞ് കിണറിലേക്ക് എത്തിനോക്കുന്നതിനിടെ കാൽ തെറ്റി വെള്ളമില്ലാത്ത കിണറിലേക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ ഫോഴ്സ് യൂണീറ്റിലെ ലീഡിങ് ഫയർമാൻ ശിഹാബുദ്ധീന്റെ നേതൃത്വത്തിൽ നാട്ടുകാരും ഫയർ സർവീസ് അംഗങ്ങളും ചേർന്ന് കുട്ടിയെ സ്ട്രക്ച്ചറിൽ പുറത്തെത്തിച്ചു. തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
Third Eye News Live
0