play-sharp-fill
നോൺ എ.സി റൂമിന് മൂന്നു മണിക്കൂറിനു വാടക 1200 രൂപ..! ഫൈവ് സ്റ്റാർ ഹോട്ടലിനെ തോൽപ്പിക്കുന്ന കൊല്ലുന്ന നിരക്കുമായി കോട്ടയം കിംസ് ആശുപത്രി; കിംസിനെതിരെ മുൻപും പരാതികൾ

നോൺ എ.സി റൂമിന് മൂന്നു മണിക്കൂറിനു വാടക 1200 രൂപ..! ഫൈവ് സ്റ്റാർ ഹോട്ടലിനെ തോൽപ്പിക്കുന്ന കൊല്ലുന്ന നിരക്കുമായി കോട്ടയം കിംസ് ആശുപത്രി; കിംസിനെതിരെ മുൻപും പരാതികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കിംസ് ആശുപത്രിയിലെ മുറിയുടെ വാടക കേട്ടാൽ കോട്ടയം നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടൽ ഉടമകൾ പോലും ഞെട്ടും..! അത്യാവശ്യ സംവിധാനങ്ങളോടെ എ.സി റൂമിന് കോട്ടയം നഗരത്തിലെ ആഡംബര ഹോട്ടൽ ഈടാക്കുന്നതിനേക്കാൾ കൂടിയ നിരക്കാണ് കിംസ് ആശുപത്രി ഇപ്പോൾ ഈടാക്കുന്നത്. രോഗികളെ ചികിത്സിക്കുന്നതിനും, പരിശോധനയ്ക്കും മറ്റുള്ള നിരക്കുകൾക്കും സർക്കാരിന്റെ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ രോഗികളെ ഞെക്കിപ്പിഴിഞാണ് കിംസ് ആശുപത്രി അടക്കമുള്ള സ്വകാര്യ ആശുപത്രികൾ ചീർത്തു വീർക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കിംസ് ആശുപത്രിയിലെ കൊല്ലുന്ന ബില്ലിനെപ്പറ്റി തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. ഇതിനു പിന്നാലെയാണ് ആശുപത്രിയിലെ മുറിയുടെ വാടക അനുസരിച്ച് തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണം നടത്തിയത്. സാധാരണ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് നിലവിൽ കിംസ് ആശുപത്രിയിൽ ഉള്ളത്. നഗരത്തിലെ മറ്റേതൊരു സ്വകാര്യ ആശുപത്രിയെയും വച്ചു നോക്കുമ്പോൾ, കിംസ് ആശുപത്രിയിൽ പാർക്കിംങ് സൗകര്യം മാത്രമാണ് മെച്ചപ്പെട്ട രീതിയിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കിംസിലെ മുറികളുടെ വാടക കേട്ടാൽ ആരും ഞെട്ടുന്ന സാഹചര്യമാണ് ഉള്ളത്. 1200 രൂപ മൂന്നു മണിക്കൂറിനു ഈടാക്കി എന്നത് നീതീകരിക്കാൻ സാധിക്കുന്ന നിരക്ക് അല്ലെന്നത് പകൽ പോലെ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കിംസ് ആശുപത്രിയുടെ കൊള്ള വ്യക്തമായിരിക്കുന്നത്. ഇന്നലെ തേർഡ് ഐ പുറത്തു വിട്ട ബില്ലിൽ ഇൻവെസ്റ്റിഗേഷൻ എന്ന പേരിൽ 500 രൂപ ഈടാക്കിയിട്ടുണ്ട്. ഈ ഇൻവെസ്റ്റിഗേഷൻ എന്തിനാണ് എന്നു വ്യക്തമാക്കിയിട്ടില്ല. ഇത് കൂടാതെയാണ് ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ് ഇനത്തിൽ 300 രൂപയും ഈടാക്കിയിരിക്കുന്നത്.

കൊറോണ രോഗ ബാധ മൂലം സാധാരണക്കാരായ ആളുകൾ വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. ജീവിത മാർഗങ്ങൾ ഒന്നുമില്ല, പലർക്കും ജോലിയില്ല ശമ്പളമില്ല. അത്ര ഗതികെട്ട അവസ്ഥയുണ്ടെങ്കിൽ മാത്രമാണ് പലരും ആശുപത്രിയിലേയ്ക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കിംസിന്റെ പിടിച്ചുപറയും കൊള്ളയും വിവാദമായിരിക്കുന്നത്.

ആശുപത്രികളെയും ആരോഗ്യ സ്ഥാപനങ്ങളെയും അമിത ലാഭവും കൊള്ളയും നടത്തുന്നതിനെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നു സർക്കാർ ഇവരെ നിയന്ത്രിക്കാൻ ബിൽ കൊണ്ടു വരുന്നത് അടക്കം പരിഗണനയിൽ വച്ചിരുന്നു. എന്നാൽ, ഇത് എങ്ങും എത്താത്തിനാൽ കിംസ് ആശുപത്രിയിലെ കൊള്ള ഇപ്പോഴും സജീവമായി നടക്കുന്നു.