play-sharp-fill
ഈ അമ്മയുടെ കണ്ണു നീരിന് ആശുപത്രി എങ്ങനെ വില പറയും: ഭർത്താവ് മരിച്ച് ഒരു വർഷത്തിനകം മകളും മരിച്ചു: ആശുപത്രി അധികൃതരുടെ നിസംഗതയിൽ മനമുരുകി ബീന; മകൾ മരിച്ച ദുഖത്തിൽ ആറ്റിൽചാടി ജീവനൊടുക്കാൻ തുനിഞ്ഞ ബീനയെ രക്ഷിച്ചത് ബന്ധുക്കൾ: ആരുമില്ലാത്ത വീട്ടിൽ ഇനി അനാഥയായി ബീന

ഈ അമ്മയുടെ കണ്ണു നീരിന് ആശുപത്രി എങ്ങനെ വില പറയും: ഭർത്താവ് മരിച്ച് ഒരു വർഷത്തിനകം മകളും മരിച്ചു: ആശുപത്രി അധികൃതരുടെ നിസംഗതയിൽ മനമുരുകി ബീന; മകൾ മരിച്ച ദുഖത്തിൽ ആറ്റിൽചാടി ജീവനൊടുക്കാൻ തുനിഞ്ഞ ബീനയെ രക്ഷിച്ചത് ബന്ധുക്കൾ: ആരുമില്ലാത്ത വീട്ടിൽ ഇനി അനാഥയായി ബീന

തേർഡ് ഐ ഡെസ്‌ക്

കോട്ടയം: ഭർത്താവ് മരിച്ചതിന്റെ ചരമവാർഷികത്തിൽ മകളെ കാണാനെത്തിയ ബീന കണ്ടത് മകളുടെ ചേതനയറ്റ ശരീരം..! ഓമനമകളെ ലാളിച്ച് കൊതിതീരും മുൻപ് തന്നെ തനിച്ചാക്കി പോയതിന്റെ വിങ്ങലിൽ കരഞ്ഞ് തളർന്നു കിടക്കുകയാണ് ബീന. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ജുബേഷിനു പിന്നാലെ മകൾ എയ്ൽ കൂടി മരിച്ചതോടെ ഈ ലോകത്ത് ബീന തനിച്ചായി. കിംസ് ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് എട്ടു വയസുകാരി മരിച്ചതോടെ ഇല്ലാതായത് ബീനയുടെ ഒരു പിടി സ്വപ്‌നങ്ങൾ കൂടിയാണ്.

 

കിംസ് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ പരേതനായ ജുബേഷ് (എ.വി ചാക്കോ) ബീന (മറിയം) ദമ്പതികളുടെ മകൾ എയ്ൽ അൽഫോൺസ് ജുബേഷിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ചൊവ്വാഴ്ച മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യും.
മാലിയിലെ നഴ്‌സാണ് ബീന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം മുൻപാണ് ബീനയുടെ ഭർത്താവ് ജുബേഷ് മരിച്ചത്. ജുബേഷിന്റെ ചരമ വാർഷിക ചടങ്ങുകൾ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് ഇപ്പോൾ കുട്ടിയുടെ മരണമുണ്ടായിരിക്കുന്നത്. ദിവസങ്ങളായി കുട്ടിയ്ക്ക് വയർ വേദനയുണ്ടായിരുന്നു. മാലിയിലായിരുന്ന ബീന ഓരോ വിവരവും അപ്പപ്പോൾ തന്നെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലും, കുട്ടികളുടെ ആശുപത്രിയിലും അടക്കം കുട്ടിയെ കൊണ്ടു പോയെങ്കിലും, വേദന കുറയുന്നില്ലായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം എത്തിയപ്പോൾ കുട്ടിയെയുമായി ബീന നേരെ കിംസ് ആശുപത്രിയിൽ കാണിക്കാനായി എത്തിയത്.


ഭർത്താവിനു പിന്നാലെ കുട്ടി കൂടി മരിച്ചതോടെ ഇനി എന്ത് ചെയ്യുമെന്ന് പറഞ്ഞാണ് ബിന്ദു ഇന്നലെ മുഴുവൻ കരഞ്ഞത്. മകൾ കൂടി മരിച്ചതോടെ തനിച്ചായതിന്റെ ദുഖം പേറി വൈകിട്ട് തന്നെ ജീവനൊടുക്കാനും ബിന്ദു തുനിഞ്ഞു. എന്നാൽ, ബന്ധുക്കൾ ചേർന്ന് ബിന്ദുവിനെ തടഞ്ഞു നിർത്തുകയായിരുന്നു. കുട്ടിയുടെ മരണത്തോടെ ഒറ്റയ്ക്കായ, അനാഥയായ ബിന്ദുവിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഉഴറുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.