play-sharp-fill
കിംസ് ആശുപത്രിയിലെ എട്ടുവയസുകാരിയുടെ മരണം: അന്വേഷണം എങ്ങും എത്താതെ അവസാനിച്ചു; ചികിത്സാ പിഴവിന്റെ പേരിൽ കരഞ്ഞ അമ്മയുടെ കണ്ണുനീരിനും വിലയില്ലാതെയായി; കിംസിന്റെ ചികിത്സാ പിഴവുകൾ തുടരുന്നു..!

കിംസ് ആശുപത്രിയിലെ എട്ടുവയസുകാരിയുടെ മരണം: അന്വേഷണം എങ്ങും എത്താതെ അവസാനിച്ചു; ചികിത്സാ പിഴവിന്റെ പേരിൽ കരഞ്ഞ അമ്മയുടെ കണ്ണുനീരിനും വിലയില്ലാതെയായി; കിംസിന്റെ ചികിത്സാ പിഴവുകൾ തുടരുന്നു..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു വർഷം മുൻപ് വയറുവേദനയുമായി എത്തിയ എട്ടു വയസുകാരിയുടെ മരണത്തെ തുടർന്നു, ആ അമ്മ ആശുപത്രിയുടെ മുന്നിൽ ഒഴുക്കിയ കണ്ണീരിന്റെ വില കിംസ് ആശുപത്രി അധികൃതർ മറന്നാലും കോട്ടയത്തെ ജനങ്ങൾ മറക്കില്ല..! ആശുപത്രി അധികൃതരുടെ പണത്തിന്റെയും അധികാരത്തിന്റെയും മറവിൽ കോട്ടയത്തെ സാധാരണക്കാരായ ആളുകൾക്ക് കിംസിലുള്ള വിശ്വാസം നഷ്ടമായതോടെ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായത്. എന്നാൽ, യാതൊരു വിട്ടു വീഴ്ചയുമില്ലാതെ ഇപ്പോഴും രോഗികളെ ഊറ്റിപ്പിഴഞ്ഞ് കാശുണ്ടാക്കുകയാണ് ആശുപത്രി. അന്ന് ആരോപണ വിധേയനായ ഡോക്ടർ ഇപ്പോഴും ഇതേ ആശുപത്രിയിൽ ചികിത്സ തുടരുന്നതിൽ തന്നെ വ്യക്തമാണ് ആശുപത്രിയുടെ രോഗി പരീചരണത്തിലെ ജാഗ്രത.

2018 ഒക്ടോബറിലാണ് കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബിനയുടെയും മകളും ഏറ്റുമാനൂർ എസ്.എഫ്.എസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ എയ്ൻ അൽഫോൺസ ജോസഫ് (എട്ട്) മരിച്ചത്. വയർ വേദനയുമായി കിംസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടി ആശുപത്രിയിൽ വച്ച് അപ്രതീക്ഷിതമായി മരിക്കുകയായിരുന്നു. അന്ന് ആശുപത്രിയിൽ വൻ സംഘർഷം അടക്കമുണ്ടാകുകയും, പെൺകുട്ടിയുടെ അമ്മ ആശുപത്രിയ്ക്കു മുന്നിൽ നിന്നു പൊട്ടിക്കരയുകയും ചെയ്തു. എന്നാൽ, പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ കിംസ് ആശുപത്രി യാതൊരു വിട്ടു വീഴ്ചയും ചെയ്യാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സ് കൂടിയായ കുട്ടിയുടെ അമ്മ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടറുടെ പിഴവാണ് മരണ കാരണമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആ ഡോക്ടർക്കെതിരെ ഒരു നടപടിയും എടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അമിതമായ അളവിൽ കുട്ടിയ്ക്കു മരുന്നു നൽകിയതെന്ന് അമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

ഏക മകളുടെ മരണത്തിൽ നുറുങ്ങുന്ന വേദനയോടെ തന്നെ ആ അമ്മ പരാതിയുമായി മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. എന്നാൽ, മെഡിക്കൽ നെഗ്‌ളിജെൻസ് കേസ് തെളിയിക്കാനും ആശുപത്രികൾക്കെതിരെ നടപടിയെടുക്കാനും നിലവിൽ പൊലീസിന് അടക്കം തെളിവുകൾ ശേഖരിക്കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം എങ്ങും എത്താതെ പോയി. പണവും സ്വാധീനവും വേണ്ടുവോളമുള്ളതിനാൽ കിംസ് ആശുപത്രിയിൽ നിന്നും ഉയർന്ന രോദനം ആരും കേട്ടതുമില്ല.

കിംസ് ആശുപത്രിയ്‌ക്കെതിരെ ഇത്തരത്തിൽ നൂറുകണക്കിനു പരാതികളാണ് പുറത്തു വരുന്നത്. എന്നാൽ, ആശുപത്രിയിലെ ചികിത്സാ രേഖകൾ പോലും ആളുകൾക്കു നൽകാത്തതിനാൽ തങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ എന്താണെന്നു പോലും പലർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആശുപത്രിയുടെ സ്വാധീനത്തെ ഭയന്ന് പലരും പരാതി പോലും നൽകാൻ തയ്യാറാകാറുമില്ല.