video
play-sharp-fill

ഹെമറോയ്ഡ്‌സ്, ഫിസ്റ്റുല, മൂലക്കുരു  തുടങ്ങി മറ്റു മലാശയ രോഗങ്ങള്‍ക്ക് ആശ്വാസം; കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ പ്രോക്ടോളജി ക്ലിനിക് ആരംഭിച്ചു

ഹെമറോയ്ഡ്‌സ്, ഫിസ്റ്റുല, മൂലക്കുരു തുടങ്ങി മറ്റു മലാശയ രോഗങ്ങള്‍ക്ക് ആശ്വാസം; കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ പ്രോക്ടോളജി ക്ലിനിക് ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആതുര സേവനരംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ മലാശയ- മലദ്വാര രോഗങ്ങള്‍ക്കായുള്ള ആധുനിക പ്രോക്ടോളജി ക്ലിനിക്ക് ആരംഭിച്ചു.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആണ് സേവനങ്ങൾ ലഭ്യമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമുഖരായ സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിൽ ഹെമറോയ്ഡ്‌സ്, ഫിഷര്‍ അല്ലെങ്കില്‍ ഫിസ്റ്റുല, മറ്റു മലാശയ രോഗങ്ങള്‍,
മൂലക്കുരു തുടങ്ങിയ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും വിധമാണ് ക്ലിനിക് സജ്ജികരിച്ചിരിക്കുന്നത്.

മലാശയത്തിലും മലദ്വാരത്തിലും പരിസരത്തുമുള്ള ചൊറിച്ചില്‍, രക്തപ്രവാഹം, വേദന, എരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അവഗണിക്കുകയും, ആവശ്യമായ സമയത്ത് ചികിത്സ നേടാത്തത് കൊണ്ട് കൂടുതല്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

ഈ പ്രോക്ടോളജി ക്ലിനിക്കിലൂടെ രോഗ തീവ്രതക്കനുസ്തൃതമായി മിനിമലി ഇൻവേസീവ് സർജറികളടക്കമുള്ള ചികിത്സാരീതികൾ തിട്ടപ്പെടുത്താൻ സാധിക്കും. ഇത് അവരുടെ വേദന, ആശുപത്രിവാസം, സങ്കീർണതകൾ എന്നിവ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 04812941000, 9072726190