സ്വന്തം ലേഖകൻ
കോട്ടയം: കിംസ് ആശുപത്രിയിലേക്കു വൈദ്യുതിയെത്തിക്കാനുള്ള ട്രാന്‍സ്‌ഫോമറും മീറ്ററും മറ്റും സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് റോഡ് കൈയേറി.
കാന്റീന്‍ ഭാഗത്തേക്കു ലൈന്‍ വലിച്ചിരിക്കുന്നത് ആറ്റുപുറമ്പോക്കിലൂടെ. ഇവയെല്ലാം കിംസ് ആശുപത്രിവളപ്പിലേക്കു മാറ്റി കൈയേറ്റം ഒഴിവാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധികൃതര്‍ക്കു നോട്ടീസ് നല്‍കിയതിനു പിന്നാലെ, രാത്രിയില്‍ ജെ.സി.ബി. എത്തിച്ച് മണ്ണുമാന്തല്‍ നടപടിയുമായി അയ്മനം പഞ്ചായത്ത് രംഗത്ത്.
നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി നടത്തിയ ജെ.സി.ബി. നാടകത്തിനു ശേഷവും ട്രാന്‍സ്‌ഫോമറും അനുബന്ധ സാമഗ്രികളും പൊതുവഴിയില്‍ത്തന്നെ.
കുടമാളൂരിലെ കിംസ് ആശുപത്രിയിലേക്കു വൈദ്യുതിയെത്തിക്കുന്ന സംവിധാനങ്ങളെല്ലാം പഞ്ചായത്ത് ഭൂമി കൈയേറിയാണു സ്ഥാപിച്ചിരിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്, ഇവ മാറ്റിസ്ഥാപിക്കണമെന്നറിയിച്ച് ഗാന്ധിനഗര്‍ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അയ്മനം ഗ്രാമപഞ്ചായത്ത് യോഗം കഴിഞ്ഞ ഏപ്രില്‍ 20-നു നോട്ടീസ് നല്‍കി. കൈയേറ്റം ഒഴിവാക്കിയില്ലെങ്കില്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് കെ.എസ്.ഇ.ബിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഒരു നടപടിയുമുണ്ടാകാതിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് റോഡരികിലെ മണ്ണുനീക്കി പഞ്ചായത്ത് അധികൃതരും കിംസ് ആശുപത്രി മാനേജ്‌മെന്റും ഒത്തുകളിച്ചത്.
പഞ്ചായത്തുഫണ്ടില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട പ്രവൃത്തിക്കു ശേഷവും ട്രാന്‍സ്‌ഫോമറും മീറ്ററും അടക്കമുള്ള ഉപകരണങ്ങള്‍ പൊതുവഴിയില്‍ത്തന്നെയാണ്.