അഭ്യൂഹങ്ങള്‍ക്ക് വിരാമം ; ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍ : ഔദ്യോഗികമായി പ്രതികരിക്കാതെ ഉത്തരകൊറിയ
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ഏറെ നാളുകളായി ലോക രാജ്യങ്ങള്‍ക്കിടിയില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് പൊതുവേദിയിലെത്തി. അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് കിം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഉത്തരകൊറിയയിലെ രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വള ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ആശങ്കകള്‍ക്കിടിയിലും അഭ്യൂഹങ്ങള്‍ക്കിടയിലും കിംമ്മിന്റെ ചിത്രവും വാര്‍ത്തയും ഭരണകൂടം ഔദ്യോഗികമായി പുറത്ത് വിടാത്തത് ലോക രാജ്യങ്ങള്‍ക്കിടിയില്‍ ആശങ്ക വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ഉത്തരകൊറിയയിലെ പ്യോംഗ്യാംങില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച ചര്‍ച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്.
ദ് കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സിയാണ് (കെസിഎന്‍എ) കിം വളം ഫാക്ടറി ഉദ്ഘാടനം ചെയ്ത വാര്‍ത്തയും ചിത്രവും പുറത്ത് വിട്ടത്. കിം നാട മുറിച്ച് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. കിമ്മിന്റെ സഹോദരി കിം യോ ജാങ് ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പരക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊതുവേദിയിലെ പ്രത്യക്ഷപ്പെടല്‍.
ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിര്‍മ്മിച്ചുവന്ന വാര്‍ത്ത കേട്ടാല്‍ തന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും ഉത്തരകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.
ഏപ്രില്‍ 15ന് , മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇല്‍ സുങ്ങിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ക്ഷിണ കൊറിയയിലെ ഓണ്‍ലൈന്‍ പത്രം ‘ഡെയ്ലി എന്‍കെ’യാണ് കിമ്മിന്റെ നില അതീവഗുരുതരമാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും വരെയുള്ള കാര്യങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
11ന് വ്യോമതാവളം സന്ദര്‍ശിച്ചു യുദ്ധവിമാന പരിശീലനം കണ്ടയാള്‍ 15നു സുപ്രധാന ചടങ്ങിനു വരാതിരുന്നതിനു പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങളാണെന്നായിരുന്നു ‘ഡെയ്ലി എന്‍കെ’ വാദം.
നേരത്തെ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചില മുന്‍ മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല.
എന്നാല്‍ ഇക്കാര്യം ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. കിം പൊതുവേദിയില്‍ വരാത്തത് കോവിഡ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലാകാമെന്ന് ദക്ഷിണ കൊറിയന്‍ മന്ത്രി പറഞ്ഞിരുന്നു. മുത്തച്ഛന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ കിം പങ്കെടുക്കാത്തതും ഇതുകൊണ്ടാകുമെന്നാണു ദക്ഷിണ കൊറിയന്‍ മന്ത്രി കിം യൂണ്‍ ചുള്‍ അറിയിച്ചത്.