കിം ജോംഗ് ഉൻ മരിച്ചതായി വീണ്ടും വാർത്തകൾ ; ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും പ്രതികരിക്കാതെ ഉത്തരകൊറിയ

കിം ജോംഗ് ഉൻ മരിച്ചതായി വീണ്ടും വാർത്തകൾ ; ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും പ്രതികരിക്കാതെ ഉത്തരകൊറിയ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ മരിച്ചതായി വാർത്തകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും ഇതുവരെ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കിമ്മിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മിന്റെ ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിം ജോംഗ് ഉനിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നിനും ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

 

ഹോങ്കോങ് സാറ്റലൈറ്റ് ടിവി ഉപ ഡയറക്ടറുടെ സമൂഹമാധ്യമ അക്കൗണ്ടിലാണ് കിമ്മിന്റെ മരണ വാർത്ത വീണ്ടും പ്രത്യക്ഷപ്പെട്ടത്. മുഖമൊഴികെ ദേഹം മൂടിയ നിലയിൽ കിടക്കുന്ന കിമ്മിന്റെ ചിത്രങ്ങളും ഈ മരണ വാർത്തയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

നേരത്തെ, കിമ്മിന്റെ ചികിത്സക്കായി ഉപദേശം നൽകാനായി ചൈന വിദഗ്ധ സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സൺ വിഭാഗത്തിലെ മുതിർന്ന അംഗം ഉൾപ്പെടെയാണ് വ്യാഴാഴ്ച പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇക്കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലം പ്രതികരിച്ചിരുന്നില്ല.

കിം ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയൻ വാർത്താ വെബ്‌സൈറ്റായ ഡെയിലി എൻകെയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനായ കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമായി എന്നായിരുന്നു റിപ്പോർട്ട്.

പിന്നാലെ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന തരത്തിൽ കേരളത്തിലെ മുൻനിര വാർത്താ ചാനലുകൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തകൾ ഏറെ പ്രചരിച്ചിട്ടും ഉത്തരകൊറിയ പ്രതികരിക്കാത്തത് ഏറെ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

Tags :