നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തു; കോഴിക്കോട് വയോധികയെ അയല്‍വാസിയായ യുവാവ് കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Spread the love

കോഴിക്കോട്: വയോധികയെ അയല്‍വാസിയായ യുവാവ് കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്.

video
play-sharp-fill

വടകര അറക്കല്‍ മാളിയേക്കല്‍ സ്വദേശി പറമ്പില്‍ പുഷ്പ(73)യെയാണ് അയല്‍വാസിയായ ശ്രീജിത്ത്(43) കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിയത്.

ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്പ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയില്‍ വെട്ട് കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ ഇവിടെ വച്ച്‌ തന്നെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.