
സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊന്നു ; കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു
സ്വന്തം ലേഖകൻ
കൽപ്പറ്റ: സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടു തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. റഷീദിനെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
പണം തിരികെ നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സണ്ണി എന്ന തന്റെ സുഹൃത്തിനെ റഷീദ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷീദ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് അനസ് നിരീക്ഷിച്ചു. അഭിഭാഷകരായ മുഹമ്മദ് സബാഹ്, റയീസ് എന്നിവർ റഷീദിനു വേണ്ടി ഹാജരായി.
Third Eye News Live
0