
മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ കോളേജ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ കോളേജ് പ്രൊഫസറായ അലോക് സിംഗയെയാണ് ഓംകാർ ഷിൻഡെ എന്നയാൾ കുത്തിയത്. ഇരുവരും ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ തിരക്കേറിയ സ്റ്റേഷനിൽ പുറത്തേക്കിറങ്ങുന്നത് സംബന്ധിച്ച് തർക്കം ആരംഭിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയതിനു പിന്നാലെ പിന്നിൽ നിന്നും കുത്തി കുത്തിക്കൊലപ്പെടുത്തി.
കൊലപാതകം നടന്നതിന് പിന്നാലെ വെള്ള ഷർട്ടും നീല ജീൻസും ധരിച്ച വ്യക്തി ബ്രിഡ്ജിലൂടെ ഓടിപ്പോകുന്നത് സിസിടിവിയിൽ പതിഞ്ഞതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


