
എറണാകുളത്ത് ഏഴ് നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു; തീപന്തം കൊളുത്തി നായ്ക്കളുടെ ദേഹത്തേക്ക് ഇട്ടത് രണ്ട് സ്ത്രീകളെന്ന് സൂചന; കണ്ണില്ലാത്ത ക്രൂരതയ്ക്കെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളത്ത് നായ്ക്കളോട് ക്രൂരത. പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരുക്കേറ്റു
ഒരു വീടിന് മുന്നില്‍ പ്രസവിച്ച് കിടക്കുകയായിരുന്നു തള്ളപ്പട്ടി. ഇവിടെവച്ചാണ് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. രണ്ട് സ്ത്രീകളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് വിവരം. തീപന്തം കൊളുത്തി നായ്ക്കളുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദയ എന്ന സംഘടനയാണ് തള്ളപ്പട്ടിയെ രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളിപ്പട്ടിയുടെ നില ഗുരുതരമാണ്. ചികിത്സ നല്‍കിയ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
Third Eye News Live
0