
തിരുവാർപ്പ്: കിളിരൂർ കുന്നുംപുറം ദേവീക്ഷേത്ര മൈതാനിയിൽ മദ്യപന്മാരുടെ ശല്യം കുടുന്നതായി പരാതി.
പകലും രാത്രിയും വാഹനങ്ങളിൽ എത്തുന്ന യുവാക്കളുടെ സംഘങ്ങളാണ് ക്ഷേത്ര മൈതാനത്തെ ലഹരി ഉപയോഗ കേന്ദ്രമാക്കി മാറ്റുന്നതെന്നാണ് പരാതി.
വഴിവിളക്കുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതാേടെ ഈ പ്രദേശത്ത് രാത്രിയിൽ വെളിച്ചമില്ല. പോലീസ് പട്രോളിംഗും ഇല്ല. ക്ഷേത്ര മൈതാനത്ത് മാത്രമല്ല വാട്ടർ ടാങ്കിന് സമീപവും യുവതി യുവാക്കൾ സംഗമിക്കുന്നതായി ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കിളിരൂർകുന്ന് ദേവി ക്ഷേത്ര ഉപദേശക സമിതി കുമരകം പോലീസിൽ പരാതി നൽകി. വഴി വിളക്കുകൾ തെളിയിച്ചും പോലീസ് പെട്രോളിംഗ് കർശനമാക്കിയും ഈ
പ്രദേശത്തെ ലഹരി മാഫിയയുടെ കയ്യിൽ നിന്നും മുക്തമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് ക്ഷേത്ര ഉപദേശക സമിതി പോലീസിൽ പരാതി നൽകിയതെന്ന് പ്രസിഡന്റ് ശ്രീനാഥ് അറിയിച്ചു.