
കൊച്ചി: ട്രെയിനില്‍ പൊലീസ് വേഷത്തില്‍ കറങ്ങി നടന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. കേസിൽ ഒളിവിലായിരുന്ന മൂവാറ്റുപുഴ പേഴക്കാപ്പിള്ളി അബ്ദുള്‍ ജബ്ബാറാണ് (55) റെയില്‍വേ പോലീസിന്റെ പിടിയിലായത്.
2003 ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി 19 വര്‍ഷമായി ഒളിവിലായിരുന്നു.
ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എസ്‌ഐ അഭിലാഷ്, എഎസ്‌ഐ ലൈജു, സിപിഒമാരായ അനൂപ്,നിഷാദ്, രാജീവ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


