
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാക്കൾക്ക് പരുക്ക്
സ്വന്തം ലേഖിക
കിളിമാനൂർ: ദേശീയ പാതയിൽ പൊരുന്തമണിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു . കിളിമാനൂർ ഊമൺപള്ളിക്കര രോഹിണിയിൽ ജോസിന്റെ മകൻ മഹിദേവ് (19), കിളിമാനൂർ, പുതിയകാവ് ദേവിശ്രീയിൽ രാജുവിന്റെ മകൻ ജിതിൻ (19) എന്നിവർക്കാണ് പരുക്കേറ്റത് .
സൈനിക റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്നു യുവാക്കൾ . ഇവർ സഞ്ചരിച്ച ബൈക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . പരുക്കേറ്റവരെ ഉടൻതന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :