കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്‍എച്ച്‌ഒ ഒളിവില്‍; പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്‍പി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

Spread the love

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പാറശ്ശാല എസ്‌എച്ച്‌ഒ അനില്‍ കുമാറിനെ പ്രതിചേർത്തു.

അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കി, നി‍ർത്താതെ പോയതിനാണ് കേസ്. ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ എസ്‌എച്ച്‌ഒയെ പ്രതിയാക്കിയ റിപ്പോ‍ർട്ട് സമർപ്പിക്കും.

അനില്‍കുമാറിനെ ഇന്ന് സർ‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്യും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനില്‍ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനില്‍ കുമാർ ഇന്ന് സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏഴാം തീയതിയാണ് അനില്‍ കുമാറിന്‍റെ വാഹനമിടിച്ച്‌ രാജൻ മരിച്ചത്. സംഭവത്തില്‍ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ റൂറല്‍ എസ് പി ശുപാര്‍ശ നല്‍കിയിരുന്നു.

ദക്ഷിണമേഖല ഐജിക്കാണ് അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് റൂറല്‍ എസ് പി റിപ്പോർട്ട് നല്‍കിയത്.