
മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തി കിലിയൻ എംബാപ്പെ.
റയല്‍ മഡ്രിഡിനായി ഒരു കലണ്ടർ വർഷം 59 ഗോളുകളെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തുകയായിരുന്നു എംബാപ്പെ.
താരത്തിന്റെ 27-ാം ജന്മദിനത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
2013 സീസണില്‍ 50 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഏഴ് ഹാട്രിക്കും 14 അസിസ്റ്റുകളും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
58 മത്സരങ്ങളില്‍ നിന്നാണ് എംബാപ്പെ 59 ഗോളുകള്‍ നേടിയത്. ഇതില്‍ അഞ്ച് ഹാട്രിക്കുകളും അഞ്ച് അസിസ്റ്റുകളും ഉള്‍പ്പെടും. പെനാല്‍റ്റി ലഭിക്കാൻ കാരണമായത്, ബ്രസീല്‍ താരം റോഡ്രിഗോയെ ബോക്സിനുള്ളില്‍ ജുവാൻലു സാഞ്ചസ് ഫൗള്‍ ചെയ്തതാണ്.
ഗോളടിച്ച ശേഷം ക്രിസ്റ്റ്യാനോയുടെ ട്രേഡ് മാർക്കായ ‘സിയൂ’ ശൈലിയിലായിരുന്നു എംബാപ്പെയുടെ ഗോളാഘോഷം. മത്സരത്തിന്റെ 86-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെയാണ് താരം റെക്കോർഡ് കുറിച്ചത്.



