play-sharp-fill
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ ഐ.എ.എസ്  അക്കാദമി അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ ഐ.എ.എസ് അക്കാദമി അപേക്ഷ ക്ഷണിച്ചു

കോട്ടയം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാദമി അപേക്ഷ ക്ഷണിച്ചു.

സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.


അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ്. കോഴ്സ് കാലാവധി 10 മാസമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്പര്യമുള്ള വിദ്യാർത്ഥികൾ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ / ആശ്രിതർ ക്ഷേമനിധി ബോർഡിൽനിന്നു വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം 2024 ഏപ്രിൽ 20 നകം kile.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. കോഴ്‌സ് ഫീ 20,000 രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ്.

ഫോൺ: 8075768537, 0471 – 2479966, 0471 – 2309012.