
കോട്ടയം: ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്പോർട്സ്
കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ
പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. മേയ് 15ന് കൊല്ലത്തും 16ന് പത്തനംതിട്ടയിലും 17ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴയിലും 19ന് കോട്ടയത്തും 21ന് ഇടുക്കിയിലും 22ന് എറണാകുളത്തും 23ന് തൃശ്ശൂരിലും
ലഹരി വിരുദ്ധ സന്ദേശ യാത്ര എത്തിച്ചേരും. മേയ് 24ന് മലപ്പുറത്ത് സമാപിക്കും. പുതുതലമുറയെ
ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിന് കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസിലാക്കിയാണ്
ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.