കിഫ്കോണില്‍ ജോലി നേടാൻ അവസരം; നിരവധി തസ്തികകളിൽ ഒഴിവുകള്‍; ഈ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

Spread the love

കൊച്ചി: കിഫ്കോണില്‍ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് പ്രൊജക്‌ട് എഞ്ചിനീയർ , ക്വാണ്ടിറ്റി സർവേയർ, കോണ്‍ട്രാക്‌ട് എക്സ്പേർട്ട് , ബില്ലി എഞ്ചിനിയർ, ഡോക്യുമെന്റ് കണ്‍ട്രോളർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകള്‍.

കരാർ നിയമനമാണ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള്‍ വിശദമായി അറിയാം

പ്രൊജക്‌ട് എഞ്ചിനിയർ എംഇപി -1 ഒഴിവ്- ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. അപേക്ഷകർക്ക് കെട്ടിട നിർമ്മാണം അല്ലെങ്കില്‍ അടിസ്ഥാന സൗകര്യ പദ്ധതികളിലെ എംഇപി സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 8-12 വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് പ്രൊജക്‌ട് എഞ്ചിനീയർ-(ബില്‍ഡിങ്സ്)- രണ്ട് ഒഴിവുകളാണ് ഉള്ളത്. സിവില്‍ എഞ്ചിനിയറിങ്ങില്‍ ബാച്ചിലർ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. കെട്ടിട നിർമ്മാണത്തില്‍ 5-8 വർഷത്തെ ഓണ്‍-സൈറ്റ് പരിചയം. കോണ്‍ട്രാക്ടർ ജോലികള്‍ മേല്‍നോട്ടം വഹിക്കാനും, അളവ് പരിശോധിക്കാനും, ബില്‍ പരിശോധിക്കാനും കഴിവുണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസ്.

അസിസ്റ്റൻ്റ് പ്രൊജക്‌ട് എഞ്ചിനീയർ ഇലക്‌ട്രിക്കല്‍-ഒരു ഒഴിവ്- ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബാച്ചിലർ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ.ഇലക്‌ട്രിക്കല്‍ ഇൻസ്റ്റാളേഷനുകളിലും അറ്റകുറ്റപ്പണികളിലും 5-8 വർഷത്തെ ഓണ്‍-സൈറ്റ് പരിചയം ആവശ്യമാണ്. കൂടാതെ കോണ്‍ട്രാക്ടർ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, അളവ് പരിശോധിക്കാനും, ബില്‍ പരിശോധിക്കാനും കഴിവുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 45 വയസ്.

ക്വാണ്ടിറ്റി സർവേയർ (കോണ്‍ട്രാക്‌ട് എക്സ്പേർട്ട് ആന്റ് ബില്ലിങ് എൻജിനീയർ)- ഒരു ഒഴിവാണ് ഉള്ളത്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. കോസ്റ്റ് എസ്റ്റിമേഷൻ, ക്വാണ്ടിറ്റി സർവേയിങ് എന്നിവയില്‍ അഞ്ച് മുതല്‍ 10 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 45 വയസ്.

ഡോക്യുമെന്റ് കണ്‍ട്രോളർ-ഒരു ഒഴിവ്- ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിഗ്രി അല്ലെങ്കില‍ എഞ്ചിനിയറിങ് ഡിഗ്രി. നിർമ്മാണം അല്ലെങ്കില്‍ എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ക്കായുള്ള ഡോക്യുമെന്റ് മാനേജ്‌മെന്റില്‍ 2 മുതല്‍ 4 വർഷത്തെ പ്രവൃത്തിപരിചയം.

ഓണ്‍ലൈനായാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്. അപേക്ഷകള്‍ സമർപ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും-www.cmd.kerala.gov.in

അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം-https://cmd.kerala.gov.in/wp-content/uploads/2025/06/KIIFCON-PVT-LTD-Advertisement-1-1.pdf

ഫാര്‍മസി മാനേജര്‍ നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസി മാനേജറിനെ നിയമിക്കും. യോഗ്യത: ഫാര്‍മസിയില്‍ ഡിഗ്രി/ ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്/ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍/സ്റ്റോര്‍ സൂപ്രണ്ട് തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രായപരിധി: 18-50. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം [email protected] വിലാസത്തില്‍ ജൂണ്‍ 25 നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2575050.