കിഫ്ബിയില്‍ വീണ്ടും അവസരം; വിവിധ അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 19 വരെ

Spread the love

കേരള സര്‍ക്കാര്‍ കിഫ്ബിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കിഫ്ബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 19ന് മുന്‍പായി സിഎംഡി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കിഫ്ബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടിആര്‍സിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 24.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

02 ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ക്യൂഎസി) 01 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഡിസി) 02 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (പ്രൊജക്ട് എക്‌സിക്യൂഷന്‍) 01 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (GCW) 03 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഹൈഡ്രോളിക്‌സ്) 02 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഹൈഡ്രോളിക്‌സ് GCW) 02 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇഎംഎസ്) 01 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജി ഐഎസ്) 01 ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) 02 ഡ്രാഫ്റ്റ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) 02
പ്രായപരിധി

35, 40 വയസുവരെയാണ് പ്രായപരിധി. വിശദ വിവരങ്ങള്‍ ചുവടെ നോട്ടിഫിക്കേഷനില്‍ നല്‍കുന്നു.

യോഗ്യത

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ബ്രിഡ്ജസ്)

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്, അല്ലെങ്കില്‍ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്.

മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഇഎംഎസ്)

ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്. എംടെക് യോഗ്യത അഭികാമ്യം. 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വിഡിസി)

സിവില്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജിസിഡബ്ല്യൂ)

സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദം. സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന. 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍)

സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഡ്രാഫ്റ്റ്‌സ്മാന്‍ (ഇലക്ട്രിക്കല്‍)

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയ്ക്കും 37,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കിഫ്ബി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വിശദമായി വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷിക്കുക. അവസാന തീയതി മാര്‍ച്ച് 19.

അപേക്ഷ: https://recruitopen.com/cmd/kiifb80.html