രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ വലിയ വിടവ് ധനകാര്യ വകുപ്പിനെ തളർത്തി; സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി നിർമ്മാണങ്ങൾ തടയുന്നു; സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ഗണേഷ് കുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ അസാനിധ്യം സർക്കാരിനെ താളം തെറ്റിക്കുകയാണ്. നിയമസഭാ ചർച്ചകളിൽ കിഫ്ബിയ്‌ക്കെതിരെ കടന്നാക്രമണം പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്.
സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ഗണേഷ് കുമാറും രംഗത്ത് വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൗരവമുള്ള ആരോപണമാണ് ഗണേശ് ഉയർത്തുന്നത്. കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ 6 റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നു ഗണേശ് പറഞ്ഞു.
സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി ഇവർ നിർമ്മാണങ്ങൾ തടയുന്നുവെന്നാണ് ഗണേശ് പറയുന്നു. മുകളിലുള്ളവരുടെ പിടിപ്പു കേടിനൊപ്പം അഴിമതിയും സംശയിക്കുന്നു.
സ്വകാര്യ കോളജിൽ നിന്നു പണം കൊടുത്തു ബിടെക് പഠിച്ചിറങ്ങിയ കിഫ്ബിക്കാർ 30 വർഷം പ്രവൃത്തി പരിചയമുള്ള മരാമത്ത് ചീഫ് എൻജിനീയർമാരെ തിരുത്തുകയാണ്. മന്ത്രി ഇതു പരിശോധിക്കണം ഗണേശ് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശങ്ങളെ മറികടക്കാനള്ള അധികാരം കിഫ്ബിയിലെ എഞ്ചിനിയർമാർക്കുണ്ട്. ഇതാണ് പദ്ധതികളെ താളം തെറ്റിക്കുന്നതെന്നാണ് വിമർശനം.
കിഫ്ബി സിഇഒയായ കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മുൻ ചീഫ് സെക്രട്ടറിയും കിഫ്ബിയിൽ ഇപ്പോൾ പൂർണ്ണ സമയമില്ല. ഇതെല്ലാം കിഫ്ബിയെ താളം തെറ്റിക്കുന്നുവെന്ന് വേണം കരുതാൻ.
നിർമ്മാണം കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴയും തെങ്ങും വച്ചു പ്രതിഷേധിക്കുകയാണെന്നും ധനാഭ്യർഥന ചർച്ചയിൽ പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാട്ടി.
പുതിയ ധനമന്ത്രിയായ കെ എൻ ബാലഗോപാലിന് ഐസക്കിന്റെ പദ്ധതികളോട് തുടക്കം മുതലേ താൽപ്പര്യകുറവുണ്ട്. ഇതും കിഫ്ബിയെ ബാധിക്കുമെന്ന വിലയിരുത്തൽ സജീവമാണ്.