
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി പദ്ധതിപ്രകാരം നിർമ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്.
50 കോടിക്ക് മുകളില്‍ തുക ചെലവഴിച്ച് നിർമ്മിച്ച റോഡുകളില്‍ നിന്ന് ടോള്‍ ഈടാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു.
സർക്കാരിന്റെ ഈ തീരുമാനം വായ്പ എടുക്കുന്നതിലെ പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ്.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതോടെ വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വായ്പ പരിധി കുറച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയപാത അതോറിറ്റി പിരിക്കുന്ന മാതൃകയിലാവും കിഫിബിയുടെ ടോള്‍. ദേശീയ പാതയില്‍ എത്രദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നല്‍കണം.