play-sharp-fill
കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല ; അഭിഭാഷകന്‍ മുഖേന നോട്ടീസിന് മറുപടി നല്‍കും

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല ; അഭിഭാഷകന്‍ മുഖേന നോട്ടീസിന് മറുപടി നല്‍കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകന്‍ മുഖേന നോട്ടീസിന് മറുപടി നല്‍കും. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21-വരെ ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നത്. ലണ്ടന്‍ സ്റ്റോക് എസ്‌ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തില്‍ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം.