
സ്വന്തം ലേഖിക.
കൊച്ചി:മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്.
12ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്ന് തോമസ് ഐസക്കിന്റെ ഹർജിയിൽ ആയിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടു എന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താൽപര്യമാണ് എന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.
ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കണം എന്നും സമൻസിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം കേസിൽ അന്വേഷണവുമായി ഇ ഡി ക്ക് മുന്നോട്ടുപോകാം എന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് ഇഡി യുടെ നടപടി.



