നിങ്ങളുടെ കുട്ടിയാകാം നാളത്തെ സെലിബ്രിറ്റി..! അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം ; 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു

നിങ്ങളുടെ കുട്ടിയാകാം നാളത്തെ സെലിബ്രിറ്റി..! അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം ; 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം : നാളത്തെ സെലിബ്രിറ്റി നിങ്ങളുടെ കുട്ടിയായിരിക്കാം. അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ആദ്യപടിഎന്ന നിലയിൽ 2023 ഫെബ്രുവരി 26 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നു.

മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷോയുടെ മുന്നോടിയായി ഫെബ്രുവരി 12,19 തിയതികളിൽ കുട്ടികൾക്കായി ഗ്രൂമിംഗ് സെഷനുകൾ കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.

3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 3yrs – 6yrs, 7 yrs – 10yrs എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.
ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം, സിനിമ- പരസ്യചിത്ര- മോഡലിംഗ് മേഖലകളിൽ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്.

അതിനാൽ, കിഡ്‌സ് ഫാഷൻ ഷോയുടെ കോട്ടയം എഡിഷൻ വൻ വിജയമാക്കാനും കുട്ടികൾക്കായി ഒരു പുതിയ ലോകം തുറക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഷോയിലേക്കുള്ള രെജിസ്ട്രേഷൻ ഗൂഗിൾ ഫോം മുഖേന ഫെബ്രുവരി 10 മുതൽ ആരംഭിക്കും. ഗ്രൂമിംഗ് സെഷന്റെ ആദ്യദിനമായ ഫെബ്രുവരി 12 ന് സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Wtsp 9895333475
8848096422

സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുക

https://www.facebook.com/profile.php?id=100089603722468&mibextid=ZbWKwL

https://instagram.com/mentoraassociates?igshid=ZDdkNTZiNTM=