video
play-sharp-fill

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വീട്ടമ്മ സഹായം തേടുന്നു

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വീട്ടമ്മ സഹായം തേടുന്നു

Spread the love

 

കോട്ടയം: രണ്ട് വൃക്കയും തകരാറിലായ വീട്ടമ്മ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നു.തിരുവാതുക്കൽ കൂർക്കാകാലയിൽ റെജീന സാദത്ത് (43 ) ജീവൻ നിലനിർത്താനായി സഹായം കാത്തിരിക്കുന്നത് .

ഭർത്താവ് സാദത്തിനും പ്ലസ് ടൂവിന് പഠിക്കുന്ന മകൻ അഫ്‌സലിനുമൊപ്പം വാടകവീട്ടിലാണ് റെജീനയുടെ താമസം.സാദത്ത് വാടകയ്ക്ക് ഓട്ടോ ഓടിച്ചു കിട്ടുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം.ഇത് ആഴ്ചയിൽ നാല് പ്രാവശ്യം ഡയാലിസിസ് ചെയ്യാൻ പോലും തികയില്ല.

 

പണം ഇല്ലാത്തതിനെ തുടർന്ന് ഡയാലിസിസ് മുടങ്ങിയതിനെ തുടർന്ന് ഓണത്തിന്റെ തലേന്ന് രോഗം മൂർച്ഛിച്ച് റെജീന കുഴഞ്ഞുവീണു .ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞതിനാൽ ജീവൻ തിരികെ കിട്ടി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൂന്നു മാസത്തിനകം വൃക്ക മാറ്റിവെയ്ക്കണമെന്നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിചിരിക്കുന്നത് .ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപ ചെലവ് വരും.

 

റെജീനയുടെ പേരിൽ വേളൂർ കനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അകൗണ്ട് വിവരങ്ങൾ :
പേര് :REJEENA അകൗണ്ട് നമ്പർ -4004101004634 ഐഎഫ്എസ് കോഡ്-CNRB0004004
ഗൂഗിൾ പേ നമ്പർ :7356295070