video
play-sharp-fill

മനുഷ്യശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി; എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു; വൃക്കയിലും കരളിലും വിറ്റാമിൻ ഡി സജീവമാക്കാൻ ഈ ധാതു ആവശ്യമാണ്; അറിയാം!

മനുഷ്യശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി; എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു; വൃക്കയിലും കരളിലും വിറ്റാമിൻ ഡി സജീവമാക്കാൻ ഈ ധാതു ആവശ്യമാണ്; അറിയാം!

Spread the love

ന്യൂഡല്‍ഹി: മനുഷ്യ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രധാന പങ്കുവഹിക്കുന്നു.

എന്നാല്‍, ഈ വിറ്റാമിൻ ശരീരത്തില്‍ ശരിയായി പ്രവർത്തിക്കണമെങ്കില്‍ മഗ്നീഷ്യം എന്ന ധാതുവിന്റെ സാന്നിധ്യം അനിവാര്യമാണ്. കരള്‍, വൃക്ക എന്നിവിടങ്ങളില്‍ വെച്ച്‌ വിറ്റാമിൻ ഡി പ്രവർത്തനക്ഷമമാക്കുന്നതില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എൻസൈമുകളെ സഹായിക്കുന്ന മഗ്നീഷ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിലെ ഈ രാസപ്രവർത്തനം സുഗമമായി നടക്കാൻ മഗ്നീഷ്യം സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. കരള്‍, വൃക്ക എന്നിവിടങ്ങളിലെ എൻസൈമുകള്‍ ഈ പ്രക്രിയ കാര്യക്ഷമമായി പൂർത്തിയാക്കാൻ മഗ്നീഷ്യം അത്യാവശ്യമാണ്.

മതിയായ മഗ്നീഷ്യം ഇല്ലാതെ വരുമ്ബോള്‍ വിറ്റാമിൻ ഡി ശരിയായ രീതിയില്‍ പ്രവർത്തിക്കാതിരിക്കുകയും ഇത് കാല്‍സ്യം ആഗിരണം കുറയ്ക്കുകയും അതുവഴി എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വിറ്റാമിൻ ഡിയുടെ രണ്ട് ഘട്ടങ്ങളായുള്ള പ്രവർത്തനം

വിറ്റാമിൻ ഡി പ്രവർത്തനക്ഷമമാകാൻ രണ്ട് ഹൈഡ്രോക്സിലേഷൻ പ്രക്രിയകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ആദ്യത്തേത് കരളില്‍ വെച്ചാണ് നടക്കുന്നത്. ഇവിടെ വിറ്റാമിൻ ഡി 25-ഹൈഡ്രോക്സിവിറ്റാമിൻ ഡി (കാല്‍സിഡിയോള്‍) ആയി മാറുന്നു.

രണ്ടാമത്തെ പ്രക്രിയ വൃക്കയില്‍ വെച്ചാണ് നടക്കുന്നത്. ഇവിടെ ഇത് 1,25-ഡൈഹൈഡ്രോക്സി വിറ്റാമിൻ ഡി (കാല്‍സിട്രിയോള്‍) ആയി മാറുന്നു. ഈ രണ്ട് ഘട്ടങ്ങളിലും മഗ്നീഷ്യം അടങ്ങിയ എൻസൈമുകള്‍ ആവശ്യമാണ്. മതിയായ അളവില്‍ മഗ്നീഷ്യം ഇല്ലെങ്കില്‍ ഈ എൻസൈമുകള്‍ക്ക് അവയുടെ പ്രവർത്തനം ശരിയായ രീതിയില്‍ നിർവഹിക്കാൻ കഴിയില്ല.

മഗ്നീഷ്യത്തിന്റെ പ്രധാന ഉറവിടങ്ങള്‍

പല ആളുകള്‍ക്കും അവരുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ മഗ്നീഷ്യം ലഭിക്കാറുണ്ട്. ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.

സൂര്യപ്രകാശത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും അല്ലെങ്കില്‍ സപ്ലിമെന്റുകളില്‍ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി ആദ്യം കരളില്‍ എത്തുകയും അവിടെ സംഭരണ രൂപത്തിലേക്ക് മാറുകയും ചെയ്യുന്നു. പിന്നീട് വൃക്ക ഇതിനെ ശരീരത്തിന് ഉപയോഗിക്കാൻ കഴിയുന്ന സജീവ രൂപത്തിലേക്ക് മാറ്റുന്നു.

മഗ്നീഷ്യം ഒരു ഘടകം മാത്രം

വിറ്റാമിൻ ഡി പ്രവർത്തനക്ഷമമാക്കുന്നതില്‍ മഗ്നീഷ്യം പ്രധാനമാണെങ്കിലും, ഇത് ഒരു ഘടകം മാത്രമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

കാല്‍സ്യം, വിറ്റാമിൻ കെ തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും വിറ്റാമിൻ ഡി ശരീരം ഉപയോഗിക്കുന്ന രീതിയില്‍ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങള്‍ക്ക് വിറ്റാമിൻ ഡിയുടെ അളവ് കുറവാണെങ്കില്‍, ഡോക്ടറെ സമീപിച്ച്‌ മഗ്നീഷ്യത്തിന്റെ അളവ് പരിശോധിച്ച ശേഷം സപ്ലിമെന്റുകള്‍ കഴിക്കാം.