വൃക്കരോഗിയായ സച്ചിന് കൈത്താങ്ങായി മിലാപിന്റെ ക്രൗഡ്ഫണ്ടിങ്ങ് ക്യാംപെയ്ന്‍; സമാഹരിച്ചത് 14 ലക്ഷം
സ്വന്തം ലേഖകൻ
പാലക്കാട്: ഗുരുതര വൃക്കരോഗ ബാധിതനായ പാലക്കാട് സ്വദേശിക്ക് സഹായഹസ്തവുമായി എത്തിയത് നിരവധിപ്പേര്‍. രോഗത്തിന് മുന്നില്‍ തോല്‍ക്കാതെ പൊരുതാന്‍ തയാറായ സച്ചിന്
(29) വേണ്ടി ഓണ്‍ലൈന്‍ ഫണ്ട് റെയ്‌സര്‍ പ്ലാറ്റ്‌ഫോമായ മിലാപിലൂടെയാണ് സുമനസുകള്‍ കൈകോര്‍ത്തത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിലൂടെ അഞ്ഞൂറ് പേരില്‍ നിന്ന് സമാഹരിച്ചത് 14 ലക്ഷം രൂപയാണ്.
സന്ധിവാതത്തിനുള്ള മരുന്നിന്റെ ഉപയോഗം സച്ചിനെ വൃക്ക രോഗിയാക്കുകയായിരുന്നു. തുടക്കത്തില്‍ ഉണ്ടായ അസഹനീയമായ വേദന കാര്യമാക്കിയിരുന്നില്ല. തുടര്‍ന്ന് വയറ്റില്‍ മുഴ കണ്ടതിനെ തുടര്‍ന്നാണ് സച്ചിന്‍ വീണ്ടും ഡോക്ടറെ കാണുന്നത്. പരിശോധനയില്‍ വൃക്കയ്ക്ക് തകരാര്‍ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തുകയും ചെയ്തു. ഇതിനിടയില്‍ പൂര്‍ണമായും കിടപ്പിലായ സച്ചിന്റെ സ്ഥാനഭ്രംശം സംഭവിച്ച ഇടുപ്പെല്ലിലെ അസ്ഥികളുടെ അവസ്ഥ വീണ്ടും മോശമായി. എന്നാല്‍ തുടര്‍ച്ചയായി ഡയാലിസ് ചെയ്യേണ്ടി വന്നതിനാല്‍ ഇടുപ്പെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തരത്തില്‍ സച്ചിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്ത് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപില്‍ ഒരു ഫണ്ട്‌റെയ്‌സര്‍ ആരംഭിച്ചത്. ഫണ്ട്‌റെയ്‌സര്‍ സുഹൃത്തിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഉടനീളം ഷെയര്‍ ചെയ്യുകയും ഉദാരമതികളായ ആളുകള്‍ സച്ചിന്റെ കുടുംബത്തിന് ഓണ്‍ലൈനായി സംഭാവന നല്‍കുകയും ചെയ്തു.
കേരളത്തില്‍ ഉടനീളം ചികിത്സക്ക് പണം ആവശ്യമായ ആളുകള്‍ക്ക് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് ഒരു സുഹൃത്തായി മാറുകയാണ്. പാലക്കാട് ജില്ലയില്‍ നിന്നുള്ള ഫണ്ട്‌റെയ്‌സര്‍മാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടി വളര്‍ച്ച നേടിയെന്നും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ഇത് പ്രതീക്ഷ നല്‍കുന്ന സൂചനയാണെന്നും മിലാപിന്റെ സഹസ്ഥാപകനായ അനോജ് വിശ്വനാഥന്‍ പറഞ്ഞു. ട്രെയിനില്‍ നിന്ന് വീണ് ചലനശേഷി നഷ്ടപ്പെട്ട ഒറ്റപ്പാലം സ്വദേശി അരവിന്ദിന് (21) വേണ്ടി മിലാപില്‍ നടത്തിയ ക്യാംപയിനിലൂടെ ചികിത്സക്കായി 3 ലക്ഷം രൂപ സമാഹരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ ഫണ്ട്‌റെയ്‌സര്‍ ആരംഭിക്കുന്നതിന് വെറും 5 മിനിറ്റില്‍ താഴെ മാത്രം സമയം മതി. അതിന് വലിയ സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ല. വാട്‌സാപ്പും മറ്റ് ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പുകളും ഉപയോഗിച്ച് ക്യാംപെയ്‌നുകള്‍ ആരംഭിക്കാം. ഫണ്ട്‌റെയ്‌സര്‍ മികച്ച രീതിയില്‍ നടത്തുന്നതിന് ഒരു പ്രത്യേക ക്യാംപെയ്ന്‍ ടീം ആളുകളെ ഫോണ്‍ വഴി സഹായിക്കുകയും, അതിന് അര്‍ഹമായ പിന്തുണ നേടിക്കൊടുക്കുകയും ചെയ്യും.
ഈ സംവിധാനങ്ങളെല്ലാം ഒരു സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും ഓണ്‍ലൈന്‍ ഫണ്ട്‌റെയ്‌സിംഗ് സാധ്യമാക്കുന്നു. ഇന്ത്യയിലെങ്ങുമായി വിവിധ ചികിത്സാ, സാമൂഹിക ആവശ്യങ്ങള്‍ക്കായി മിലാപ് ഇതുവരെ 750 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതില്‍ 80% -ല്‍ അധികവും ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ്. ചികിത്സാ സഹായത്തിനായി ക്യാംപയിന്‍ നടത്താന്‍ സന്ദര്‍ശിക്കുക : https://milaap.org/fundraisers/new മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി (+91) 9916174848, [email protected] .
For clarification, contact- Rahul (Sachin’s brother) 9495572555