വൃക്കകള്‍ തകരാറിലാവുമ്പോള്‍ നമ്മുടെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും ; അവ എന്തൊക്കെയെന്ന് അറിയാം

Spread the love

സ്വന്തം ലേഖകൻ

കിഡ്‌നി രോഗങ്ങൾ വൃക്കയുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും കിഡ്‌നി പരാജയം പോലുള്ള ഗുരുതരമായ കേസുകൾ ശരീരത്തിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനും ദ്രാവകം സന്തുലിതമാക്കാനുമുള്ള കഴിവ് പൂർണ്ണമായും നഷ്‌ടപ്പെടുത്തും.

നമ്മുടെ രക്തത്തിൽ നിന്ന് വിഷ രാസവസ്തുക്കളും അമിതമായ ദ്രാവകവും വൃക്കകൾ അരിച്ചെടുക്കുന്നു, അത് മൂത്രത്തിന്റെ രൂപത്തിൽ പുറത്തുവിടുന്നു. വൃക്കരോഗങ്ങൾ ദ്രാവകത്തിന്റെ അസന്തുലിതാവസ്ഥയ്ക്കും നമ്മുടെ ശരീരത്തിൽ അനാവശ്യ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനും ഇടയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തില്‍ പല ഇടങ്ങളിലായി അടിയാൻ തുടങ്ങും. കൈകള്‍, കാലുകള്‍, സന്ധികള്‍, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്‌ക്കാൻ തുടങ്ങും.

അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ മാലിന്യം പുറന്തള്ളാൻ വൃക്കയ്‌ക്ക് കഴിയാതെ വന്ന് അവ ശരീരത്തില്‍ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.

പുറത്തും അടിവയറിന് ഭാഗത്തുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറില്‍ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.

വൃക്കതരാര്‍ ഉണ്ടെങ്കില്‍ എപ്പോഴും തണുപ്പ് അനുഭവപ്പെടാം. എപ്പോഴും തണുപ്പും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുക.

മൂത്രത്തില്‍ പത കാണുന്നതാണ് മറ്റൊരു ലക്ഷണം. മൂത്രത്തില്‍ അമിതമായ കുമിളകള്‍ അല്ലെങ്കില്‍ പത കാണുന്നുണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്.