
സ്വന്തം ലേഖിക
മുണ്ടക്കയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മുണ്ടക്കയം കോടമല വീട്ടിൽ മനോജ് മകൻ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ തങ്കപ്പൻ മകൻ നിതിൻ (33), കൊക്കയാർ ഭാഗത്ത് കുമ്പുക്കൽ വീട്ടിൽ ജോബി സെബാസ്റ്റ്യൻ മകൾ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.
പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും, അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്,ഐ അരുൺ തോമസ്, എ.എസ്.ഐ ഷൈമ, സി.പി.ഓ മാരായ റോഷ്ന,നൗഷാദ്,അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.