അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക്പൊടി വിതറി 21കാരിയെ തട്ടുകൊണ്ടു പോയതായി പരാതി; പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്

Spread the love

മുബൈ: മഹാരാഷ്ട്രയിലെ പൂനയില്‍ 21 വയസ്സുകാരിയെ തട്ടികൊണ്ടു പോയതായി പരാതി. അമ്മയുടെയും സഹോദരൻ്റെയും ഒപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ, അമ്മയുടെയും സഹോദരൻ്റെയും കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലുണിക്കായിരുന്നു സംഭവം.

video
play-sharp-fill

പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികള്‍ രണ്ട് സഹോദരൻമാരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളായ സാഹിർ ഹാരൂണ്‍ ഷെയ്ഖിനും, അയാൻ ഹാരൂണ്‍ ഷെയ്ഖിനും വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.