
വെല്ലൂര്‍: പിതാവിനെ ആക്രമിച്ച ശേഷം നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മന്‍പേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകന് യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്.
ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഗേറ്റിന് മുന്നില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു.കര്‍ണാടക രജിസ്ട്രേഷന് നമ്പറുള്ള ഒരു വെളുത്ത കാറില്‍ നിന്ന് ഹെല്‍മെറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്.
പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലില്‍ പറ്റിപ്പിടിക്കുകയും പിന്നീട് താഴെ വീഴുന്നതും കാണാം. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ ശേഷം പൊലീസ് കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവര്‍ ഓടി രക്ഷപെട്ടുവെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



