
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ പ്രതിയെ കൂട്ടുപ്രതികൾ മർദിച്ചു. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദിച്ചത്. മേനംകുളം സ്വദേശി നിഖിൽ റോബർട്ടിനെ തട്ടികൊണ്ട് പോയി മർദിച്ച കേസിലെ പ്രതികളായ കണിയാപുരം പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെഫീഖ് (26), കോട്ടയം ഇടക്കുളത് കോണകടവിൽ വിമൽ (23), കന്യാകുമാരി രാമവർമ്മൻച്ചിറ നിരപ്പുകാല പുത്തൻ വീട്ടിൽ അശ്വിൻ (25) എന്നിവരാണ് മർദിച്ചത്.
ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീക്കിന്റെ പാച്ചിറയിലെ വീട്ടിലെത്തിയ ഹരികൃഷ്ണനും മറ്റ് പ്രതികളും ചേർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് അവിടെ വെച്ചുതന്നെ ഇവര്‍ക്കിടയില്‍ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നുപേരും ചേർന്ന് ഹരികൃഷ്ണന്റെ രണ്ടു കൈകളും തല്ലി ഒടിച്ചു. ശരീരം മുഴുവൻ അടിക്കുകയും ചെയ്തു. ഷെഫീഖ് പോലിസിനെ ആക്രമിച്ച കേസില്‍ ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്