
കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.
കിടങ്ങൂർ, മാന്തടിഭാഗം എലക്കോട് വീട്ടിൽ സോമൻ (68) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥലം വാർഡ് മെമ്പർ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് വീടിന്റെ കിടപ്പുമുറിക്കുള്ളിൽ രമണിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെനാളായി കിടപ്പുരോഗിയായിരുന്ന ഭാര്യയെ പരിചരിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്തെത്തിയ പോലീസ് പ്രതിയെന്നു കരുതുന്ന സോമനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. തുടർന്ന് നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.