play-sharp-fill
കിടങ്ങൂരിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കേസിൽ പത്തൊൻപതുകാരൻ  അറസ്റ്റിൽ; പിടിയിലായത് കടപ്ലാമറ്റം സ്വദേശി

കിടങ്ങൂരിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ; പിടിയിലായത് കടപ്ലാമറ്റം സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: കിടങ്ങൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കടപ്ലാമറ്റം ഇല്ലത്തു വീട്ടിൽ ഷാജി മകൻ സ്റ്റെഫിൻ ഷാജി (19) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തും ചേർന്ന് ഇന്നലെ രാത്രി 11 മണിയോടുകൂടി ചേർപ്പുങ്കൽ KTDC ബിയർ പാർലറിന് സമീപം വച്ച് പുലിയന്നൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കത്തക്ക രീതിയിൽ പ്രതികൾ നിൽക്കുകയും, യുവാക്കൾ വണ്ടിയുടെ ഫോൺ അടിച്ചു വഴിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയുമാ യിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ യുവാവിനെയും സുഹൃത്തിനെയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ആർ ബിജു, എസ്.ഐ ജസ്റ്റിൻ, പത്രോസ്, എ.എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ സുനിൽ,സനീഷ്, ജിനീഷ്,ജോസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.