
കിടക്കൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി; പ്രസിഡന്റ് തോമസ് മാളിയേക്കൽ പുറത്തായി.
കിടങ്ങൂർ : കിടക്കൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രസിഡന്റ് തോമസ് മാളിയേക്കൽ പുറത്തായി. കേരള കോൺഗ്രസ് ജോസഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ആയിരുന്നവർ ഉൾപ്പെട്ട മുന്നണിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
ബിജെപി അംഗമായിരുന്ന കെ.ജി വിജയൻ പിന്തുണച്ചതോടെയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസായത്. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ച ഉച്ചകഴിഞ്ഞ് നടക്കും.
15 അംഗ പഞ്ചായത്തിൽ എൽഡിഎഫ് 7, ബിജെപി 5 കേരള കോൺഗ്രസ് ജോസഫ് എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് അധികാരത്തിലിരുന്ന പഞ്ചായത്തിൽ 2023
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റിൽ കേരള കോൺഗ്രസ് എം അംഗം മുൻധാരണപ്രകാരം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് മുന്നണികളെ ഞെട്ടിച്ച കൂട്ടുകെട്ടുണ്ടായത്.
ബിജെപി പിന്തുണയോടെ ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പ്രസിഡന്റായപ്പോൾ ബിജെപിയിലെ രശ്‌മി രാജേഷ് വൈസ് പ്രസിഡന്റായി. അന്നുതന്നെ 3 പേരെയും ജോസഫ്
വിഭാഗം പുറത്താക്കിയിരുന്നു. അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള നീക്കമാണിതെന്ന് എൽഡ്എഫ് കൺവീനർ അശോക് കുമാർ പൂതമന അവിശ്വാസപ്രമേയ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.