കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ അതിരമ്പുഴ സ്വദേശിയായ പതിനാറുകാരൻ മുങ്ങി മരിച്ചു; കുട്ടിയെ കാണാതായത് വാശിയ്ക്കു പുഴയ്ക്കു കുറുകെ നീന്തുന്നതിനിടെ
സ്വന്തം ലേഖകൻ
കോട്ടയം: കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അതിരമ്പുഴ സ്വദേശിയായ പതിനാറുകാരൻ മുങ്ങി മരിച്ചു. വാശിയ്ക്കു സുഹൃത്തുക്കൾക്കൾക്കൊപ്പം പുഴയിൽ നീന്താനിറങ്ങിയ പതിനാറുകാരനാണ് നിലയില്ലാക്കയത്തിൽമുങ്ങി മരിച്ചത്.
ആർപ്പൂക്കര ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അതിരമ്പുഴ കോട്ടമുറി താന്നിക്കൽ ആഷിക് ഷിയാസാണ് (16) മുങ്ങി മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കാഴ്ചകൾ കാണാനായി എത്തിയതായിരുന്നു ആഷികും സുഹൃത്തുക്കളും അടങ്ങിയ സംഘം.
ഇവിടെ ആറ്റിൽ ഇറങ്ങുന്നതിനും ആറിന്റെ മധ്യത്തിലേയ്ക്കു നീന്തുന്നതിനും വിലക്ക് നിലവിലുണ്ട്. എന്നാൽ, ഈ വിലക്ക് ലംഘിച്ച് കുട്ടികൾ നീന്തിനിറങ്ങുകയായിരുന്നു.
ആറ്റിൽ നീന്തി മധ്യഭാഗത്ത് എത്തിയതോടെ കുട്ടികളുടെ കൈകാലുകൾ കുഴഞ്ഞു. തുടർന്ന് ആഷിക് വെള്ളത്തിലേയ്ക്കു താഴ്ന്ന് പോകുകയായിരുന്നു.
ആഷിക്കിന്റെ ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളുടെ ബഹളം വേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിലും അഗ്നിരക്ഷാ സേനാ അധികൃതരെയും അറിയിച്ചു.
പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, ഒരു മണിക്കൂറിനു ശേഷം ഒന്നരയോടെ കുട്ടിയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.
തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും.
Third Eye News Live
0