വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു തള്ളിയ പ്രതികളെ വെറുതേ വിട്ട ഞെട്ടലിൽ നിൽക്കുന്ന മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു കഥകൂടി ; കോട്ടയം കിടങ്ങൂരിൽ 13 കാരിയെ അഞ്ചുപേർ ചേർന്നു പീഡിപ്പിച്ചു
സ്വന്തം ലേഖിക
കോട്ടയം : കോട്ടയം കിടങ്ങൂരിൽ 13 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു. കുട്ടിയെ രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു വരികയായിരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി ബെന്നി ഒളിവിലാണു. പോക്സോ നിയമ പ്രകാരം കിടങ്ങൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്.
Third Eye News Live
0