
സ്വന്തം ലേഖകൻ
പൂനൂർ: കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിലെ ഒഴുക്കിൽപെട്ട് മരിച്ചു. പൂനൂർ ഏഴുവളപ്പിൽ വെങ്ങളത്ത് അബ്ദുൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദാണ് (11) മരിച്ചത്.
കൂട്ടുകാരനോടൊപ്പം പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റയാൻ മുഹമ്മദിനെ നാട്ടുകാർ പുഴയിൽ നിന്ന് കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.