video
play-sharp-fill

മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച്‌ സാധനങ്ങള്‍ അരിയുന്നത് നിങ്ങളുടെ വിലപ്പെട്ട സമയത്തെയും നഷ്ടപ്പെടുത്തുന്നു; വീട്ടില്‍ തന്നെ കത്തിയുടെ മൂര്‍ച്ച കൂട്ടാൻ ഇതാ ചില ഈസി ടിപ്പുകള്‍

മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച്‌ സാധനങ്ങള്‍ അരിയുന്നത് നിങ്ങളുടെ വിലപ്പെട്ട സമയത്തെയും നഷ്ടപ്പെടുത്തുന്നു; വീട്ടില്‍ തന്നെ കത്തിയുടെ മൂര്‍ച്ച കൂട്ടാൻ ഇതാ ചില ഈസി ടിപ്പുകള്‍

Spread the love

അടുക്കളയില്‍ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കത്തി. മൂർച്ചയില്ലാത്ത കത്തിയാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. ഒട്ടുമിക്ക വീടുകളിലെയും സ്ഥിരം പ്രശ്നമാണിത്.

തീരെ മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച്‌ സാധനങ്ങള്‍ അരിയുന്നത് നിങ്ങളുടെ വിലപ്പെട്ട സമയത്തെയും നഷ്ടപ്പെടുത്തുന്നു. കത്തിയുടെ മൂർച്ച കൂട്ടാൻ നിങ്ങള്‍ ഇത്രയും ചെയ്താല്‍ മതി.

സെറാമിക് മഗ്ഗ് ഉപയോഗിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിങ്ങളുടെ അടുക്കളയില്‍ സെറാമിക് മഗ്ഗ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ കത്തിയുടെ മൂർച്ച കൂട്ടാൻ സാധിക്കും. മഗ്ഗ് മറിച്ചിട്ടതിന് ശേഷം അടിഭാഗത്തുള്ള ഗ്ലേസ് ചെയ്യാത്ത ഭാഗത്ത് കത്തിയുടെ ബ്ലേഡ് വരുന്ന ഭാഗം നന്നായി ഉരക്കാം. ഇത് കത്തിയുടെ മൂർച്ച കൂട്ടുന്നു.

 

മിനുസമുള്ള കല്ല്

 

നിങ്ങളുടെ മുറ്റത്ത് കിടക്കുന്ന മിനുസമാർന്ന കല്ല് എടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. അതിന് ശേഷം കത്തിയുടെ ബ്ലേഡ് കല്ലില്‍ ക്രോസ്സായി മാറിമാറി ഉരക്കാം. ഇങ്ങനെ ചെയ്യുമ്ബോള്‍ കല്ലില്‍ ഈർപ്പമുണ്ടെന്ന് ഉറപ്പാക്കണം. കത്തിയുടെ മൂർച്ച കൂട്ടാൻ പരമ്ബരാഗതമായി ഉപയോഗിക്കുന്ന മാർഗ്ഗമാണിത്.

 

മറ്റൊരു കത്തി ഉപയോഗിക്കാം

 

കത്തിയുടെ മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോഗിക്കാം. രണ്ട് കത്തിയെടുത്തതിന് ശേഷം രണ്ടിന്റെയും ബ്ലേഡ് വരുന്ന ഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ഉരക്കാം. നന്നായി മൂർച്ച കൂടില്ലെങ്കിലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കുന്നു.

 

നെയില്‍ ഫയലർ

 

നെയില്‍ ഫയലർ ഉപയോഗിച്ചും കത്തിയുടെ മൂർച്ച കൂട്ടാൻ സാധിക്കും. നിരപ്പായ സ്ഥലത്ത് ഫയലർ വെച്ചതിന് ശേഷം അതിലേക്ക് കത്തി മാറിമാറി ഉരക്കാം. കത്തിയുടെ മൂർച്ച കൂടിയതിന് ശേഷം നെയില്‍ ഫയലർ വൃത്തിയാക്കാനും മറക്കരുത്.