video
play-sharp-fill
കിഴക്കേത്തെരുവിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും വൻ കവർച്ച:   മോഷ്ടാവിനെ മണിക്കൂറുകൾക്കകം കുടുക്കി  കൊട്ടാരക്കര പൊലീസ്

കിഴക്കേത്തെരുവിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും വൻ കവർച്ച: മോഷ്ടാവിനെ മണിക്കൂറുകൾക്കകം കുടുക്കി കൊട്ടാരക്കര പൊലീസ്

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കിഴക്കേത്തെരുവിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കവർച്ച നടത്തിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.

കിഴക്കേത്തെരുവ് പറങ്കാംവിള ബാബുവിന്റെ വീട്ടിൽ നിന്നും 40 പവന്റെ സ്വർണ്ണാഭരണങ്ങളും, 3 ലക്ഷം രൂപയും കവർന്ന കേസ്സിലെ പ്രതിയെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ വില്ലേജിൽ കല്ലിയൂർ കേളേശ്വരം വട്ടവിള വീട്ടിൽ നിന്നും തിരുവനന്തപുരം തെന്നൂർ വില്ലേജിൽ അരയക്കുന്ന് മുറിയിൽ സലീമിൻ്റെ പേരിലുള്ള തോട്ടരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ മകൻ രാജേഷി (35) നെയാണ് കൊട്ടാരക്കര പൊലീസ് മോഷണ വിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്.

വീട്ടുകാർ ചികിത്സക്കായി എറണാകുളത്ത് പോയ സമയം നോക്കി പ്രതി വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. കവർച്ച അറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ കൊട്ടാരക്കര പൊലീസിന്റെ പഴുതടച്ച അന്വേഷണ മികവാണ് ഒരു ദിവസത്തിനകം പ്രതിയെ വലയിലാക്കാൻ സാധിച്ചത്.

വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി രവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്.പി സുരേഷ്.ആർ- ന്റെ നേതൃത്വത്തിൽ പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ ഉടനടി പിടികൂടാൻ സഹായിച്ചത്.

പ്രതിയെത്തിരിച്ചറിഞ്ഞ പ്രാലീസ് തിരുവന്തപുരത്തെ മലയോര പ്രദേശത്തെ വീട്ടിലെത്തിയപ്പോഴേക്കും പൊലീസ് സാന്നിദ്ധ്യം മനസ്സിലാക്കിയ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ സാഹസ്സികമായും, മല്പിടിത്തത്തിലൂടെയുമാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

തുടർന്ന് മോഷണ മുതലുകൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ മാരായ ആശാചന്ദ്രൻ, സജി ജോൺ (പൂയപ്പള്ളി ) അജയകുമാർ,സുദർശനൻ, മധുസൂദനൻ പിള്ള, സി.പി.ഒ. മാരായ സലിൽ, അനിലാൽ, ജയേഷ്, ഫിംഗർ പ്രിൻന്റ് വിദഗ്ധനായ സനൻ ടി.ജി. എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.