video
play-sharp-fill

Sunday, May 18, 2025
HomeBusinessവമ്പൻ മൈലേജുമായി കിയ സെൽറ്റോസ് ഹൈബ്രിഡ് ഇന്ത്യയിലേക്ക്; പുതിയ മോഡലിൽ ഹൈബ്രിഡ് എഞ്ചിനും സുരക്ഷാ ഫീച്ചറുകളും...

വമ്പൻ മൈലേജുമായി കിയ സെൽറ്റോസ് ഹൈബ്രിഡ് ഇന്ത്യയിലേക്ക്; പുതിയ മോഡലിൽ ഹൈബ്രിഡ് എഞ്ചിനും സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിക്കാം

Spread the love

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ വാഹനമായിരുന്നു കിയ സെൽറ്റോസ്. 2019 ഓഗസ്റ്റിൽ ഇത് പുറത്തിറങ്ങി. പ്രീമിയം, ഫീച്ചർ സമ്പന്നമായ ഇന്‍റീരിയർ, നൂതന സുരക്ഷാ സാങ്കേതികവിദ്യ, ഒന്നിൽ അധികം പവർട്രെയിൻ ഓപ്ഷനുകൾ, സ്പോർട്ടി ഡിസൈൻ എന്നിവയാൽ ഈ ഇടത്തരം എസ്‌യുവി വളരെയധികം ജനപ്രിയമായി മാറി.

അഞ്ചുവർഷത്തിലധികം വിപണി സാന്നിധ്യത്തിനിടയിൽ, 2023 ജൂലൈയിൽ സെൽറ്റോസിന് ഒരു പ്രധാന ഫേസ്‍ലിഫ്റ്റ് ലഭിച്ചു. സെൽറ്റോസ് ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എങ്കിലും വർദ്ധിച്ചുവരുന്ന മത്സരവും പുതിയ സുരക്ഷാ, എമിഷൻ മാനദണ്ഡങ്ങളും കണക്കിലെടുത്ത് കിയ അതിന് ഒരു തലമുറ മാറ്റം നൽകാൻ ഒരുങ്ങുകയാണ്.

2025 ന്‍റെ രണ്ടാം പകുതിയിൽ പുതുതലമുറ കിയ സെൽറ്റോസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. അതേസമയം 2026 ൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. SP3i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ എസ്‌യുവിയുടെ പുതിയ മോഡൽ ഒരു പ്രധാന മെക്കാനിക്കൽ അപ്‌ഗ്രേഡോടെയാണ് വരുന്നത്. ഇതിൽ ഒരു പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനി അടുത്തിടെ ഒരു പുതിയ പെട്രോൾ എഞ്ചിൻ പ്രഖ്യാപിച്ചു. ഇത് നിലവിൽ വികസന പ്രക്രിയയിലാണ്. ഭാവിയിലെ ആന്തരിക ജ്വലന എഞ്ചിൻ, ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയ്ക്കായി ഈ പുതിയ എഞ്ചിൻ കമ്പനി ഉപയോഗിക്കും. പുതിയ 2.5L, 4-സിലിണ്ടർ T-GDi എഞ്ചിൻ നിലവിലുള്ള എഞ്ചിനേക്കാൾ അഞ്ച് ശതമാനം മികച്ച താപകാര്യക്ഷമതയും 12 ശതമാനം കൂടുതൽ പവറും വാഗ്‍ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

ഹൈബ്രിഡ് വാഹനങ്ങളിൽ, പുതിയ കിയ പെട്രോൾ എഞ്ചിൻ മെച്ചപ്പെട്ട ആക്സിലറേഷനും ഇലക്ട്രിക് മോട്ടോറിൽ നിന്ന് പെട്രോൾ എഞ്ചിനിലേക്കുള്ള സുഗമമായ പരിവർത്തനവും വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മൊത്തത്തിലുള്ള കാര്യക്ഷമതയും നാല് ശതമാനം മെച്ചപ്പെടുത്തും. ഈ ദശകത്തിന്റെ അവസാനത്തോടെ 14 ഇലക്ട്രിക് വാഹനങ്ങളും 10 ഹൈബ്രിഡ് കാറുകളും (പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ഉൾപ്പെടെ) പുറത്തിറക്കാൻ കിയ പദ്ധതിയിടുന്നു. കൂടാതെ, നിലവിലുള്ള ശേഷിയേക്കാൾ 17 ശതമാനം കൂടുതലായി 4.25 ദശലക്ഷം വാഹനങ്ങളുടെ ആഗോള ഉൽപാദന ശേഷി കൈവരിക്കാനും കിയ ലക്ഷ്യമിടുന്നു.

പുതിയ തലമുറ സെൽറ്റോസിൽ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകളും വാഹനത്തിൽ ഉൾപ്പെടുത്തും.

അകവും പുറവും പ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ മോഡലുകളെ പുതിയ കിയ സെൽറ്റോസ് തുടർന്നും നേരിടും.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments