വയനാട്ടിൽ പ്രിയങ്ക കളത്തിലിറങ്ങുമ്പോൾ കരുത്തുറ്റ എതിർ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യം, ബിജെപിക്കായി പ്രിയ നായിക ഖുശ്ബു രം​ഗത്തുവരണമെന്ന് സോഷ്യൽമീഡിയ പോസ്റ്റുകൾ

Spread the love

ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ​ഗാന്ധി വരുമ്പോൾ ബിജെപിക്ക് ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യം. പ്രിയങ്കക്കെതിരെ ഖുശ്ബുവിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം വ്യക്തമാക്കുന്നത്.

കെ അണ്ണാമലൈ അടക്കം നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാൻഡിലുകളിൽ ആണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാൻ കഴിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകൾ.

കേരളത്തിൽ തന്റെ കന്നിയങ്കത്തിനാണ് പ്രിയങ്ക ഒരുങ്ങുന്നത്. ഇതിന്റെ ആവേശത്തിൽ തന്നെയാണ് പാർട്ടിക്കാരും. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ് നേതൃത്വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധി വയനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിയാണ്. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉള്‍പ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. ഇന്ത്യാമുന്നണിയെ സംബന്ധിച്ചിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശം കൊള്ളിക്കുന്നതാണ്.

തൃശ്ശൂരിലെ തോല്‍വിയിലുണ്ടായ നിറംമങ്ങല്‍ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോഴേ പറയുന്നത്.