കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ രാജി : ഖുശ്ബു ബി.ജെ.പിയിലേക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എ.ഐ.സി.സി സ്ഥാനത്ത് നിന്നും ഖുശ്ബു സുന്ദറിനെ കോൺഗ്രസ് നീക്കിയതിന് പിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ഖുശ്ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന് വിവരം.
ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡൽഹിയിൽ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക. താരം കോൺഗ്രസ് പാർട്ടി വിടാൻ പോകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച താൻ പാർട്ടി വിടാൻ ഉദേശിച്ചിട്ടില്ല എന്നാണ് ഖുശ്ബു വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖുശ്ബുവിനെ പുറത്താക്കി കൊണ്ടുളള പത്രകുറിപ്പ് എ.ഐ.സി.സി പുറത്തുവിട്ടു. ബി.ജെ.പി സഖ്യകക്ഷി നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഖുശ്ബു അഭിനന്ദിച്ചിരുന്നു.
ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബു അതൃപ്തിയും പ്രകടമാക്കിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരം ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത പരന്നത്.